എൻ.സി.പി കുട്ടനാട് നിയോജകം മണ്ഡലം കമ്മറ്റി ഉഴവൂർ വിജയൻ അനുസ്മരണം നടത്തി

author-image
Vigneshwari
1 Min read
New Update
carina

കുട്ടനാട്:എൻ.സി.പി  കുട്ടനാട് നിയോജകം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണം തോമസ് കെ തോമസ് എം.എൽ.എ ഉത്ഘാടനം ചെയ്തു.വിജയന്റെ നിര്യാണം സംസ്ഥാനത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമായിരുന്നെന്നും  രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും പവിത്രത കാത്തുസൂക്ഷിക്കുന്ന മാതൃകാപരമായ പൊതുജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും എം.എൽ.എ പറഞ്ഞു.ഒരിക്കലും അധികാരത്തിൻ്റെ പുറകെ പോകാത്ത നേതാവായ  വിജയൻ തന്റെ പൊതുജീവിതത്തിലുടനീളം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും കൂട്ടി ചേർത്തു.

Advertisment

നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. എൻ. സന്തോഷ് കുമാർ ,സജീവ് പുല്ലുകുളങ്ങര, പള്ളിപ്പാട് രവീന്ദ്രൻ , വി.ടി. രഘുനാഥൻ നായർ , പരമേശ്വരൻ ,കെ.ആർ പ്രസന്നൻ,രവികുമാര പിള്ള , റോച്ചാ സി മാത്യു, സോബി മാത്യു, സണ്ണിച്ചൻ പാലത്ര ,ശ്രീകുമാർ , ജോമോൻ സി.പി തുടങ്ങിയവർ പ്രസംഗിച്ചു