ജിദ്ദ: ജിദ്ദ കെ എം സി സി കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് വളണ്ടിയർമാർക്ക് സ്നേഹാദരവ് സംഘടിപ്പിച്ചു. കാസറഗോഡ് ജില്ലയിലെയും മറ്റു ഇതര സംസ്ഥാനങ്ങളിൽ നിന്നും ഈ വർഷത്തെ ഹജ് സേവനത്തിന് പോയ ഹജ്ജ് വളണ്ടിയർമാർക്കാണ് സ്നേഹാദരവ് നൽകിയത്
പ്രമുഖ വ്യവസായിയും ജിദ്ദയിലെ മത രാഷ്ട്രീയ ജീവ കാരുണ്യ പ്രവർത്തന മേഖലകളിൽ നിറസാനിധ്യവുമായ ഇസ്സുദ്ധീൻ കുമ്പള സംഗമം ഉൽഘാടനം ചെയ്തു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് മുഖ്യഅതിഥിയായി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. വുഡ്ലാൻഡ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് ഹസ്സൻ ബത്തേരി ആദ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വനിതാ വിംഗ് ട്രഷറർ കുബ്റാ ലത്തീഫ്, ഹജ്ജ് വളണ്ടിയർ കോർഡിനേറ്റർമാരായ ഇബ്രാഹിം ഇബ്ബു മഞ്ചേശ്വരം, കാദർ ചെർക്കള, അബ്ദു മഞ്ചേശ്വരം, കാദർ പാഷ, ജില്ലാ ഭാരവാഹികളായ ജലീൽ ചെർക്കള, കെ എം ഇർഷാദ്, ബഷീർ ബായാർ, ഹമീദ് ഇച്ചിലങ്കോട്, നസീർ പെരുമ്പള, യാസീൻ ചിത്താരി, സലാം ബെണ്ടിച്ചാൽ, മണ്ഡലം ഭാരവാഹികളായ നജീബ് മള്ളങ്കൈ, ഇസ്മായിൽ ഉദിനൂർ, താജു ബാങ്കോട്, അസീസ് പാപ്പിയാർ, ഹമീദ് കുക്കാർ, ഹാരിസ് മൊഗ്രാൽ, മസൂദ് തളങ്കര തുടങ്ങിയവർ സംസാരിച്ചു.
അബ്ബാസ് ചാല, ഫക്രബ്ബ, അബ്ബാസ് ആദൂർ, ഷരീഫ് മൊഗ്രാൽ, ഷാജഹാൻ ആലമ്പാടി, റംസാൻ, ഫൈസൽ ചെരുവത്തൂർ, സംബന്ധിച്ചു.അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും സമീർ ചേരങ്കൈ നന്ദിയും പറഞ്ഞു.