/test-hindi/media/media_files/3owrRxXH9zfinLvl3jV7.jpg)
തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടിയും നടി വിന്‍സി അലോഷ്യസും നേടി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്‌കാരം. രേഖ എന്ന ചിത്ര അഭിനയത്തിനാണ് വിന്‍സിയ്ക്ക് അവാര്‍ഡ്.സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരനങ്ങള്‍ പ്രഖ്യാപിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷത്തെ മൗന പ്രാര്‍ഥനയോടെ വാര്‍ത്താസമ്മേളനത്തിന് തുടക്കം കുറിച്ചത്.
മികച്ച ചിത്രം: നന്‍പകല്‍ നേരത്ത് മയക്കം - ലിജോ ജോസ് പെല്ലിശേരി
മികച്ച സംവിധായകന്‍: മഹേഷ് നാരായണന്‍- അറിയിപ്പ്
മികച്ച നടന്‍: മമ്മൂട്ടി
മികച്ച നടി: വിന്‍സി അലോഷ്യസ്
മികച്ച സ്വവഭാവ നടി: ദേവി വര്‍മ്മ (സൗദി വെള്ളക്ക)
മികച്ച സ്വവഭാവ നടന്‍ : കുഞ്ഞി കൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
പ്രത്യേക ജൂറി പരാമര്‍ശം (അഭിനയം): കുഞ്ചാക്കൊബോബന്‍- ന്നാ താന്‍ കേസ് കൊട്
മികച്ച ബാലതാരം പെണ്‍: തന്മയ (ചിത്രം വഴക്ക്)
മികച്ച ബാലതാരം ആണ്‍: മാസ്റ്റര്‍ ഡാവിഞ്ചി
പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്റ്- ന്നാ താന്‍ കേസ് കൊട്
മികച്ച സംഗീത സംവിധായകന്‍: എം ജയചന്ദ്രന്‍
മികച്ച ഗാനരചയിതാവ്: റഫീക്ക് അഹമ്മദ്
മികച്ച ഗായിക: മൃഥുല നായര്‍: മയില്‍പ്പീലി ഇളകുന്നു കണ്ണാ (പത്തൊമ്പതാം നൂറ്റാണ്ട്)
ജനപ്രിയ ചിത്രം: ന്നാ താന്‍ കേസ് കൊട്
മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീര്‍- ഇലവീഴാപൂഞ്ചിറ
മികച്ച കുട്ടികളുടെ ചിത്രം: പല്ലൊട്ടി 90 േകിഡ്സ്( സംവിധായകന്‍- ജിതിന്‍ രാജ്)
ട്രാന്‍സ്‌ജെന്‍ഡര്‍/ വനിതാ വിഭാഗത്തെ പ്രത്യേക അവാര്‍ഡ്: ശ്രുതി ശരണ്യം (ബി 32 മുതല്‍ 44 വരെ)
മികച്ച സിങ് സൗണ്ട്- വൈശാഖ് പിവി (അറിയിപ്പ്)
സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം: വിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്(പെണ്‍) - പൗളി വില്‍സണ്‍ (സൗദി വെള്ളയ്ക്ക)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)
മികച്ച നൃത്തസംവിധാനം: ശോഭിപോള്‍ രാജ് (തല്ലുമാല)
രചനാ വിഭാഗം
മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)
മികച്ച ലേഖനം: പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)